ഒട്ടേറെ സിനിമ നടിമാർ മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. മീടൂ വെളിപ്പെടുത്തലിന്റെ പെരുമഴക്കാലമായിരുന്നു കുറച്ചു നാൾ മുൻപ് വരെ. ഇപ്പൊൾ നടി മീര വാസുദേവന്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ലെന്നാണ് താരം പറയുന്നു.സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും പറയാതെ ഇരിക്കുന്നതാണ് മാന്യതയെന്നും മീര പറയുന്നു. സിനിമയില്‍ ഗ്ലാമർ ആയി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അഭിനയിച്ചത് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണമെന്നും നടി പറയുന്നു. താന്‍ ബോള്‍ഡ് ആയിട്ടേ സംസാരിക്കൂ എന്നും തന്നെ വീട്ടുക്കാര് അങ്ങനെയാണ് വളര്‍ത്തിയതെന്നും നടി കൂട്ടിച്ചേർത്തു.
2005ല്‍ ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയില് നായിക ആയിട്ടാണ് മീര മലയാളത്തിൽ അരങ്ങേറിയത് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നിൽക്കുകയാണ്.സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാൽ ആരുമ്മാരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള ഒരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും തനിക്ക് ഇല്ല എന്ന് മീര വാസുദേവ് പറയുന്നു.