ബിക്കിനിയിൽ സുന്ദരിയായി നടി വിമല രാമൻ! ചിത്രങ്ങൾ കാണാം 😍😍😍

സോഷ്യൽ മീഡിയയെ കീഴടക്കി തെന്നിന്ത്യൻ താരസുന്ദരി വിമല രാമന്റെ ചിത്രങ്ങൾ. കടൽതീരത്ത് കറുത്ത ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചത്. ബിക്കിനിക്കൊപ്പം പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഡിസൈനുകളോടുകൂടിയ നീളമുള്ള ഷ്രഗ്ഗുമാണ് താരത്തിന്റെ വേഷം. കറുപ്പ് നിറം താരത്തെ ഏറെ സുന്ദരിയാക്കിയിരിക്കുന്നു എന്നൊക്കെയാണ്‌ ആരാധകർ കമന്റിട്ടിരിയ്ക്കുന്നത്.ഓഷ്യൻ ക്വീൻ എന്നാണ് വിമലയെ ആരാധകവി ശേഷിപ്പിച്ചിരിക്കുന്നത്. പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ വിമല രാമന്‍ സുരേഷ് ഗോപി നായകനായ ടൈമിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ്, റോമിയോ തുടങ്ങീ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ഒപ്പമാണ് മലയാളത്തിലെ വിമലാരാമന്റെ റിലീസ് ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പൊൾ ഇരുട്ട് എന്ന തമിഴ് ചിത്രത്തിന്റെ  ഷൂട്ടിംഗ് തിരക്കിലാണ് താരം.