അശ്ലീല കമന്റുകൾക്ക് മറുപടിയുമായി ശാലു കുര്യൻ.

നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഞാൻ കണ്ടെത്തിയിരിക്കും-സോഷ്യൽ മീഡിയിലൂടെ അശ്ലീല കമന്റ് ഇട്ടവനുനേരെ മറുപടിയുമായി ശാലു കുര്യൻ. മിനിസ്ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി റോളുകളിലൂടെ തിളങ്ങി നിൽക്കുന്ന താരമാണ് നടി ശാലു കുര്യൻ. നെഗറ്റീവ് വേഷങ്ങളിലൂടെയും കോമഡി താരമായും തിളങ്ങുന്ന ശാലു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ശാലു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റിട്ടതിനെ തുടര്‍ന്നാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങള്‍ക്കും ഭാര്യയും അമ്മയും ഒന്നും ഇല്ലേ എന്ന കുറിപ്പോടെ ആ യുവാവിന്റെ ചിത്രവും കമന്റും നടി പങ്കുവച്ചു. സംഭവം പുറത്തറിഞ്ഞതോടെ യുവാവ് തന്റെ കമന്റ് നീക്കം ചെയ്തു. തുടർന്നാണ് ശാലു കുര്യൻ മറുപടി പോസ്റ്റ് ഇട്ടത്.