കല്ലുമ്മക്കായ ബിരിയാണി😋😋😋

380

ബിരിയാണി അരി-1 കിലോ, കല്ലുമ്മക്കായ്-1 കിലോ, ഡാല്‍ഡ-1/4 കിലോ, നെയ്യ്-25 ഗ്രാം, മല്ലിപ്പൊടി-1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍, പെരുംജീരകം-1/2 ടീസ്പൂണ്‍, കറുവാപ്പട്ട-1/2 ടീസ്പൂണ്‍, ഗ്രാമ്പു, ഏലക്ക, ജാതിക്ക-1/2 ടീസ്പൂണ്‍, വെളുത്തുള്ളി-15 ഗ്രാം, കിസ്മിസ്‌,അണ്ടിപരിപ്പ്-50 ഗ്രാം, ഉപ്പ്-പാകത്തിന്, സവാള-1 കിലോ, പച്ചമുളക്-50 ഗ്രാം, ഇഞ്ചി-25 ഗ്രാം, തക്കാളി-250 ഗ്രാം, മല്ലിയില-1 സ്പൂണ്‍, കറിവേപ്പില-ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം
അരി കഴുകിയെടുക്കുക.ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന രീതിയില്‍  വെള്ളമൊഴിച്ച്‌ പാകത്തിന് ഉപ്പും നെയ്യും ചേര്‍ത്ത് നെയ്ച്ചോർ തയാറാക്കിയെടുക്കുക. സവാള ചെറുതായി അരിഞ്ഞത് ഡാല്‍ഡയില്‍ മൂപ്പിച്ചെടുക്കണം. അതിൽനിന്നും പകുതി സവാളയെടുത്ത്‌ നെയ്യില്‍ വറുത്തെടുത്ത കിസ്മിസ്‌,അണ്ടിപരിപ്പ് എന്നിവയും ഗ്രാമ്പൂ, ഏലക്ക, ജാതിക്ക എന്നിവ പൊടിച്ചതിന്റെ പകുതിയും ചേര്‍ത്ത് മിക്സ് ചെയ്തുവെയ്ക്കുക. പച്ചമുളകും ഇഞ്ചിയും ചതച്ചുവെയ്ക്കുക. തക്കാളിഅരിഞ്ഞതും മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും നേരത്തേ മൂപ്പിച്ചുവെച്ച സവാളയും ചേര്‍ക്കുക. ശേഷം
കല്ലുമ്മക്കായ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവില്‍ വറുത്തെടുക്കണം. തക്കാളി മസാലയുടെ പകുതി ഒരു പരന്ന പാത്രത്തില്‍ നിരത്തി വെക്കുക. അതിന്റെ മീതെ കല്ലുമ്മക്കായ് വറുത്തത് നിരത്തി ബാക്കിവരുന്ന തക്കാളി മസാലയും മുകളിലായി നിരത്തുക.പിന്നീട് സവാളയുടെ മിശ്രിതവും അതിനു മുകളില്‍ ബാക്കി ചോറും നിരത്തുക. പാത്രം മൂടിവെച്ച് തീക്കനലില്‍ നന്നായി വേവിച്ചെടുക്കണം. അരമണിക്കൂറിനുശേഷം ചോറും കല്ലുമ്മക്കായും കൂട്ടിക്കലര്‍ത്തി ബിരിയാണി വിളമ്പാം.