സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്പം വയറ് കാണുന്നതും കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും ഒക്കെയാണോ ഹോട്ട്? എന്നാണ് അനുപമ ചോദിക്കുന്നത്. ചുരുണ്ട മുടിക്കാരിയായി പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനം കവര്‍ന്ന നായികയാണ് അനുപമ പരമേശ്വരന്. ശേഷം തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ഇപ്പോൾ ദുല്‍ഖര്‍ സല്മാൻ അഭിനയിക്കുന്ന ‘മണിയറയിലെ അശോകന്‘ എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും അരങ്ങേറ്റം കുറിയ്ക്കുകയാണ് അനുപമ.തെലുങ്കിലെല്ലാം അഭിനയിച്ചപ്പോള്‍ അനുപമ അല്പം ഹോട്ട് ആയി എന്നൊക്കെയാണ് സംസാരം.തെലുങ്കിലോ കന്നഡയിലോ മുഖം കാണിച്ചാല്‍ പിന്നീട് ഹോട്ട് ആയി എന്നതൊക്കെ വെറും തെറ്റിദ്ധാരണയാണ് എന്നാണ് അനുപമ പറയുന്നത്. നല്ലതല്ലാത്ത സിനിമകള്‍ ഏതു ഭാഷയിലുമെന്നപോലെ തെലുങ്കിലും ഉണ്ട്.
അത്രക്കും വലിയ ഹോട്ട് ലുക്കിലൊന്നും താൻ തെലുങ്കില്‍ വന്നിട്ടില്ല.കഴിഞ്ഞ വര്‍ഷം ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞതേയുളളൂ എന്നും താരം പറഞ്ഞു. സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്പം വയറ് കാണുന്നതും കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്? മുണ്ടും ബ്ലൗസും അണിഞ്ഞ് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നല്ലോ? ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ചെയ്തത്. അതായിരിക്കും ഞാന്‍ ചെയ്തതിട്ടുളളതിൽ വെച്ച് മാക്സിമം ഹോട്ട്ലുക്ക്തോന്നിപ്പിക്കുന്നത്. അപ്പോഴേയ്ക്കും എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അങ്ങനെ തോന്നിയവരോട് എനിക്ക് ഒന്നേ പറയാനുള്ളു. താങ്ക് യൂ. അനുപമ കൂട്ടിച്ചേര്‍ത്തു.