ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അഭിനേത്രികളിൽ ഒരാളാണ് സാദിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാദിക തനിക്കെതിരെയുണ്ടാകാറുളള വിമര്‍ശനങ്ങള്‍ക്ക് തുറന്ന മറുപടി കൊടുക്കാൻ മടിയില്ലാത്ത ഒരാളാണ്.
കാര്യങ്ങള്‍ തുറന്നുപറയുന്ന സ്വഭാവക്കാരിയായതിനാൽ സോഷ്യല്‍ മീഡിയയിലും മറ്റും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ സ്ഥിരമാണ്. എങ്കിലും തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ സാധിക തിരിച്ച് മറുപടി നല്‍കാറുണ്ട്. ഇപ്പോൾ വിമര്‍ശനങ്ങളെക്കുറിച്ചും അതിനെതിരെ തനിക്കുളള മറുപടിയെക്കുറിച്ചും തുറന്നടിച്ചു സംസാരിച്ചിരിക്കുകയാണ് താരം.സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേർ പല തവണ തനിക്ക് അശ്ലീല കമന്റുകളും മെസേജും ഫോട്ടോസും ഇന്ബോക്സിലേക്കും പേജിലേക്കും അയ്ക്കാറുണ്ട്. വീട്ടിലുള്ളവരെയും ചീത്ത വിളിച്ചിട്ടുണ്ട്.
കാശുണ്ടാക്കാന്‍ എന്തും ചെയ്യുന്നവരാണ്. കെട്ടഴിച്ചു വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ്സ് വരാറുണ്ട്. താൻ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്നും പറഞ്ഞവരുണ്ട് എന്ന് സാധിക തുറന്നുപറഞ്ഞു. എന്നാല്‍ ഇവര്‍ക്കെല്ലാം താരം കടുത്ത മറുപടിയാണ് നല്‍കിയത്. തന്റെ കരിയറിന്റെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കും. അത് തന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാര്‍ത്ഥതയുമാണ്. അതിന്റെ പേരില്‍ ചോദ്യം ചെയ്യാനോ ചീത്തവിളിക്കാനോ ആര്‍ക്കും അവകാശമില്ലെന്ന് താരം വ്യക്തമാക്കി.
മറച്ചു വയ്ക്കേണ്ട ഒന്നാണ് ശരീരം എന്ന ചിന്തയാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നിലെന്നാണ് താരം പറയുന്നത്. മറച്ചു പിടിക്കുന്നിടത്തോളം കാലം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പിന്നീട് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കാണുന്നവര്‍ക്ക് ഇത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.
മലയാളികള്‍ കപട സദാചാരവാദികളാണെന്ന് പലപ്പോഴും തോന്നിയിട്ടുളളതാണ്. കാരണം മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടം അല്‍പ്പം കൂടുതലാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നുമറിയരുത്.എന്റെ തീരുമാനങ്ങള്‍ എന്റെ ശരികളാണ്. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം ആര്‍ക്കും കൊടുത്തിട്ടില്ല. എന്റെ കുടുംബം ഇന്നുവരെ ഞാന്‍ എടുത്ത തീരുമാനങ്ങള്‍ക്കും ശരികള്‍ക്കും ഒപ്പം നിന്നിട്ടേയുളളൂ എന്നും സാധിക വ്യക്തമാക്കുന്നു.