ബിക്കിനിയില്‍ പൂളില്‍ നീന്തി നടി ശ്രിയ ശരൺ.. വീഡിയോ കാണാം😍😍

തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരണ്‍ അവധി ആഘോഷിക്കാനായി കേരളത്തിലെത്തി.  തിരുവനന്തപുരത്താണ് ശ്രിയ അവധി ആഘോഷിക്കാനായി കുടുംബസമേതം എത്തിയത്. തിരുവനന്തപുരത്തുള്ള ഹോട്ടലില്‍ നിന്നും മനോഹരമായ വിഡിയോസും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിരുന്നു. ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളില്‍ നീന്തുന്ന വീഡിയോയാണ് പോസ്റ്റ് ചെയതത്. താരത്തിന്റെ അമ്മയാണ് ഈ വീഡിയോ പകര്‍ത്തിയിരിയ്ക്കുന്നത്.
ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരാണ് താരത്തിനുളളത്. അതുകൊണ്ട്‌ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ ശ്രിയ മറക്കാറില്ല. റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹത്തിനുശേഷമാണ് നടി സിനിമയില്‍ നിന്നും ഇടവേള എടുത്തത്.എന്നാല്‍ ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ അസുരന്റെ തെലുങ്ക് റീമേക്കിലൂടെ വീണ്ടും ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം. അസുരനിലെ മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രമായാണ് താരം എത്തുന്നത്. 2017ല്‍ റിലീസായ തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് ശ്രിയ അവസാനം അഭിനയിച്ചത്.