സാഹസിക ഊഞ്ഞാലാട്ടത്തിന്റെ ചിത്രം സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ച് തെന്നിന്ത്യൻ പ്രിയ നായിക അമലാപോൾ. കടലിന് നടുവിലുളള ഊഞ്ഞാലില്‍ ആടുന്ന തന്റെ ചിത്രമാണ് അമല ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം അമലയുടെ ഈ ചിത്രം വൈറലാവുകയും ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. ഇപ്പോൾ അവധിക്കാല യാത്രയുടെ സന്തോഷത്തിലാണ് അമല.സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അമല.
തമിഴിലൊരുക്കിയ ആടൈ എന്ന സിനിമയായിരുന്നു അമലാപോളിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററുകളില്‍ എത്തിയ ചിത്രം.രത്നകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ താരം അതിശയിപ്പിക്കുന്ന പ്രകടമായിരുന്നു കാഴ്ചവെച്ചത് .