ഒരു ബോളിവുഡ് താരപുത്രി കൂടി അഭിനയ രംഗത്തേയ്ക്ക് !!

സോഷ്യല്‍ മീഡിയയില്‍ ഒരുപാട്‌ ആരാധകരെ നേടിയ ഒരു താരപുത്രിയാണ് സുഹാന. കിങ് ഷാരുഖ് ഖാന്റെ മകളായ സുഹാനയുടെ ഫോട്ടോകൾക്കും വീഡിയോകള്‍ക്കും വളരെയധികം സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലുള്ളത്.നാടകത്തില്‍ അഭിനയിക്കുന്ന സുഹാനയുടെ ഒരു ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.സുഹാനയുടെ ഫാന്‍പേജിലാണ് ഈ ചിത്രം പങ്കുവെച്ചത്. കറുത്ത പാൻസും വൈറ്റ് ടോപ്പും കൂടാതെ ഒരു തൊപ്പിയുമാണ് സുഹാനയുടെ വേഷം. സുഹാനയെ കൂടാതെ മറ്റു രണ്ടു പേർ കൂടി ചിത്രത്തിലുണ്ട്. ലണ്ടനിൽ അര്‍ഡിങ്ലി കോളജിലെ വിദ്യാര്‍ഥിനിയാണ് സുഹാന.ഉടന്‍ തന്നെ സിനിമയിലേയ്ക്കും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയില്‍ എത്തുന്നതിനുമുന്‍പ് അഭിനയം മെച്ചപ്പെടുത്തണമെന്ന് ഷാരൂഖ് ഖാൻ ആവശ്യപ്പെട്ടതായി സുഹാന മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.