മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആകാശഗംഗ 2 മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ആകാശഗംഗയുടെ ആദ്യ ഭാഗത്തില്‍ യക്ഷി വേഷത്തിൽ എത്തിയ മയൂരിയുടെ സൗന്ദര്യം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമാണ്. എന്നാല്‍ ആകാശഗംഗ 2 ആദ്യ ഭാഗത്തേക്കാളും ഭയാനകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മയൂരിയുടെ ഗംഗ എന്ന കഥാപാത്രത്തെ കത്തികരിഞ്ഞ യക്ഷിയായാണ് എത്തിക്കുന്നത്. ശരണ്യ ആനന്ദാണ് ആകാശഗംഗ 2ൽ ഗംഗ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കത്തിക്കരിഞ്ഞ രൂപത്തില്‍ കോസ്റ്റ്ടൂം പ്രശ്നമായതിനാല്‍ അല്‍പ്പം ഗ്ലാമറസാകേണ്ടിവന്നത് മോശമായി തോന്നിയിട്ടില്ലെന്നാണ് അവർ പറയുന്നത്.