ബോളിവുഡിലെ പ്രിയ നടിയാണ് ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രി സോണി രസ്ദാന്റെയും മകളായ ആലിയ തന്റെ അഭിനയം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടി കൂടിയാണ്. ആലിയയുടെ വിശേഷങ്ങളും രണ്‍ബീറുമായുള്ള പ്രണയവുമൊക്കെ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ആഘോഷമായിരുന്നു. ഇപ്പോഴിതാ, അണ്ടര്‍വാട്ടര്‍ ഷൂട്ടില്‍ ആലിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മത്സ്യകന്യകയെ പോലെ സുന്ദരിയയാണ് ആലിയ ചിത്രങ്ങളില്‍ തിളങ്ങുന്നത്. വോഗ് മാഗസിന്റെ കവര്‍ ഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഷൂട്ടില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ ആലിയയും തന്റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘സടക് 2’ ആണ് ആലിയയുടെ പുതിയ ചിത്രം. ‘സഡക് 2’വിന്റെ സംവിധായകൻ ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. ‘സഡക്’ എന്ന ഹിന്ദി ചിത്രത്തിന്റെ ഒരു തുടര്‍ച്ചയാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാര്. കരണ്‍ ജോഹറിന്റെ ‘തക്ത്’ എന്ന ചിത്രത്തിലും ആലിയ ഭട്ട് കരാര്‍ ഒപ്പിട്ടുണ്ട്. രണ്‍വീര്‍ സിങ്, വിക്കി കൗശല്‍, കരീന കപൂര്‍, ജാന്‍വി കപൂര്‍, അനില്‍ കപൂര്‍ പോലുള്ള വന്‍താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.