തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി😍😍

799

പലപ്പോഴും ഇഷ്ടതാരങ്ങളുടെ സൗന്ദര്യ രഹസ്യങ്ങളും മറ്റും അറിയാന്‍ ആരാധകര്‍ക്ക് വളരെ അധികം താത്പര്യമാണ്. താരങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, അവയുടെ ബ്രാന്റ് ഏതൊക്കെയാണ് എന്നൊക്കെയാണ് ആരാധകര്‍ക്ക് ഇപ്പോഴും അറിയേണ്ടത്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. കുറച്ച് ചിത്രങ്ങള്‍കൊണ്ട് നിരവധി ആരാധകരുടെ മനസ്സ് കീഴടക്കി.
‘പുരികം വളരെ ഇഷ്ടമാണ്. അതിനാല്‍ ത്രെഡ് ചെയ്യാറില്ല,? ഐബ്രോസ് ഷെയ്പ്പ് ചെയ്യുന്ന ഉപകരണമുണ്ട്,? അതുവച്ചാണ് ചെയ്യാറ്. ചർമത്തിന് അനുസരിച്ച് സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുക’ ഐശ്വര്യ പറഞ്ഞു.

മുഖക്കുരു അധികം വരാറില്ലെന്നും നെറ്റിയില്‍ വല്ലപ്പോഴും ചെറിയ കുരുക്കള്‍ മാത്രമാണ് വരാറുള്ളുവെന്നും അത് ഭക്ഷണം നിയന്ത്രിച്ച് മാറ്റാന്‍ ശ്രമിക്കും. അതോടൊപ്പം കണ്ണിനടിയില്‍ ചുളിവുകള്‍ വരുന്നത് പ്രായം കൂടുന്നതിന്റെ ലക്ഷണമാണെന്നും അത് വൃത്തികേടല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് അശ്ലീല സന്ദേശമയച്ചവര്‍ക്ക് ഗംഭീര തിരിച്ചടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉൾപ്പെടുത്തിയാണ് ഐശ്വര്യയുടെ പോസ്റ്റ്. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്. ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും ഐശ്വര്യ പറഞ്ഞു. പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്.

ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്ക് ഉണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ നോക്കൂ’, ഐശ്വര്യ കുറിച്ചു. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം.