ഗജിനിയിൽ അഭിനയിച്ചത് മണ്ടത്തരം.. താൻ വഞ്ചിക്കപ്പെട്ടതായി തോന്നി : നയന്‍താര

തമിഴിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രമായ ഗജിനിക്ക് ശേഷം സംവിധായകൻ എ.ആര്‍ മുരുഗദോസും നയന്‍താരയും ഇപ്പൊൾ ഒരുമിക്കുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ദര്‍ബാറിലൂടെയാണ് ഇവർ ഒന്നിക്കുന്നത് എന്നാൽ ഗജിനിയില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെന്നാണ് നയന്‍താര പറയുന്നത്.ഗജിനിയില്‍ അഭിനയിച്ചത് തന്റെ കരിയറിലെ മണ്ടത്തരമായിരുന്നുവെന്ന് ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞത്. തന്നോട് വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ ലഭിച്ചതെന്നും, വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നി എന്നും നയൻസ് പറഞ്ഞു. നായികയായ അസിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാകും തന്റേതെന്നാണ് കരുതിയത്. പക്ഷേ പുറത്തിറങ്ങി സിനിമ കണ്ടപ്പോഴാണ് സത്യം മനസിലായതെന്നും നയന്‍താര പറയുന്നു.

ഈ അനുഭവത്തിന് ശേഷം താൻ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും നയന്‍താര പറഞ്ഞു. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ സൂര്യ, അസിന്‍ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. വലിയ സാമ്പത്തിക വിജയം നേടിയതോടെ ​ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും സൂര്യയുടെയും അസിന്റെയും കരിയറില്‍ നിര്‍ണായക വഴിത്തിരിവാകുകയും ചെയ്തിരുന്നു