മട്ടൺ ബഞ്ചാര എങ്ങനെ പാകം ചെയ്യാം😋😋😋

571

ലളിതവും രുചികരവുമായ മട്ടൻ ബഞ്ചാര രാജസ്ഥാനി വീടുകളിൽ ഏറെ പ്രസിദ്ധമാണ്.സ്പൈസി ഫുഡിനോട് താല്‍പര്യമുള്ളവർ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മട്ടൺബഞ്ചാര.
ആവശ്യമായ ചേരുവകകൾ-മട്ടൺ 800ഗ്രാം,പാചക എണ്ണ 100 ML, ഉള്ളി പേസ്റ്റ് – 600 ഗ്രാം, വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂൺ, ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ, മുളകുപൊടി – 2 സ്പൂൺ, മല്ലിപൊടി-2 സ്പൂൺ, മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ, തൈര് – അരക്കപ്പ്, മുഴുവൻമല്ലി വറുത്ത് അരച്ചെടുത്തത്- 2 സ്പൂണ്‍, ഉപ്പ് – പാകത്തിന്, മസാല (മട്ടൻ മസാല )-1 സ്പൂൺ (മുഴുവൻ മസാല വറുത്ത് വീട്ടിൽ തയ്യാറാക്കിയത്), ബേലീഫ് – 2, ഗ്രാമ്പൂ – 6 എണ്ണം, കറുവപ്പട്ട – ഒരു കഷ്ണം, കുരുമുളക് അരച്ചത് -1/2 സ്പൂൺ, ഉണക്കമുളക്-5 എണ്ണം.

തയ്യാറാക്കുന്ന വിധം-ഒരു നോൺ സ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി ബേലീഫ്, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, ഉണക്കമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. അതിലേക്ക് സവാള പേസ്റ്റ് ചേർത്ത് സവാളയുടെ പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക.പിന്നീട്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. തൈരിൽ മട്ടൺ കഷ്ണങ്ങൾ ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം തൈരിലെ വെള്ളം വറ്റുന്നവരെ ചൂടാക്കുക.  അതിനുശേഷം മല്ലിപൊടിയും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് പാത്രത്തിന്റെ വശങ്ങളിൽ എണ്ണ തെളിയുന്നതുവരെ കുറഞ്ഞ ചൂടിൽ വഴറ്റി കൊടുക്കുക. ഉപ്പും വെള്ളവും പാകത്തിന് അൽപ്പാൽപ്പമായി ചേർത്ത് മട്ടൺ നന്നായി  മൃദുവാകുന്നതുവരെ വേവിക്കുക. ചതച്ച മല്ലി  ചേർത്ത് ഇളക്കിയതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങിവെക്കാം. ചപ്പാത്തി,പൊറോട്ട  എന്നിവയുടെയും, കൂടാതെ ചോറിന് കൂടെയും റോട രാജസ്ഥാനി മട്ടൻ ബഞ്ചാര സൂപ്പർ കോമ്പിനേഷനാണ്.