ചിക്കന്‍ മജ്ബൂസ് ഈശ്യെ ആയി എങ്ങനെ ഉണ്ടാകാം 😋😋😋

ചേരുവകള്‍-ചിക്കന്‍ 1kg,ബസ്മതി അരി 2 കപ്പ്,
സവാള (ചെറുതായി അരിഞ്ഞത്)-2 എണ്ണം,തക്കാളി (ചെറുതായി അരിഞ്ഞത്)-2 എണ്ണം,പച്ച മുളക് (ചെറുതായി അരിഞ്ഞത്)-2,ചെറിയ കഷ്ണം ഇഞ്ചി ചതിച്ചത്, വെളുത്തുള്ളി ചതച്ചത്-4, ബ്ലാക്ക് ലെമണ്‍ (പൊടിയാണെങ്കില്‍ 1 ടീസ്പൂണ്‍ )-1,ഗരം മസാല പൊടിച്ചത് (പട്ട, ഗ്രാമ്പൂ, പെരുംജീരകം, ഏലക്ക, ബേലീഫ്)-1 സ്പൂണ്‍,മുളകു പൊടി- 1 സ്പൂണ്‍,കുരുമുളക് പൊടി- 1/2 സ്പൂണ്‍,മഞ്ഞള്‍പ്പൊടി- 1/2 സ്പൂണ്‍,
​സണ്‍ ഫ്‌ലവര്‍ ഓയില്‍ 1/2 കപ്പ്, വെള്ളം 4 കപ്പ്, ഉപ്പ് ആവശ്യത്തിന്,
മല്ലിയില

തയ്യാറാക്കുന്ന വിധം-ചിക്കന്‍ കഴുകിയതിനുശേഷം എല്ലില്ലാത്ത ഭാഗം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. ബാക്കി ഭാഗം വലിയ കഷണങ്ങളാക്കി മുളകുപൊടിയും ഉപ്പും മഞ്ഞള്‍പ്പൊടിയും കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും പുരട്ടി മാറ്റി വെക്കുക.5 ലിറ്റര്‍ കുക്കര്‍ അടുപ്പില്‍ വെച്ച് അതിലേക്ക് 2 സ്പൂണ്‍ ഓയിൽ ഒഴിക്കുക. എണ്ണ ചൂടായാല്‍ ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ നിറമാവുമ്പോൾ സവാളയും തക്കാളിയും ഇട്ട് വഴറ്റുക. ശേഷം കുരുമുളക്, ബ്ലാക്ക് ലെമണ്‍, ചെറുതായി മുറിച്ച് മാറ്റിവെച്ചിരിക്കുന്ന ചിക്കൻ എന്നിവയെല്ലാം കുക്കറില്‍ ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് 4 കപ്പ് തിളപ്പിച്ച വെള്ളം ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം കുക്കറിലേയ്ക്ക് കഴുകി വെച്ചിരിക്കുന്ന ബസ്മതി അരിയും ആവശ്യത്തിന് ഉപ്പും ഗരം മസാലയും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിച്ചെടുക്കുക. 2 വിസില്‍ കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം. അതിനുശേഷം മാറ്റി വെച്ച വലിയ ചിക്കൻ കഷ്ണങ്ങള്‍ എണ്ണയില്‍ വറുത്തെടുക്കുക.കുക്കര്‍ തണുത്തുകഴിഞ്ഞാൽ മജ്ബൂസ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഫ്രൈ ചെയ്ത ചിക്കന്‍ മുകളില്‍ വെച്ച് സെറ്റ് ചെയ്യാം. ഈന്തപ്പഴ അച്ചാര്‍, പുളി മുളക് എന്നിവയുടെ കൂടെ കഴിക്കാവുന്ന ഒരു രുചികരമായ ചിക്കന്‍ വിഭവമാണ് മജ്ബൂസ്.