രുചികരമായ വെജിറ്റബിൾ കുറുമ 😋😋

ചേരുവക
കാരറ്റ്  2 എണ്ണം, ഉരുളക്കിഴങ്ങ്  3 എണ്ണം, ബീൻസ് 50gm, ഗ്രീൻപീസ് വേവിച്ചത്- 50 gm, വേപ്പില, ഉപ്പ് പാകത്തിന്, നെയ്യ്- 2 ടീസ്പൂൺ, ചുവന്നുള്ളി 5എണ്ണം, വാനില എസ്സൻസ്, തേങ്ങ പാൽ, പാക്കറ്റ് പാൽ, ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക്.
തയ്യാറാക്കുന്ന  വിധ
കാരറ്റ്, ഉരുളകിഴങ്ങ് എന്നിവ നീളത്തിൽ അരിയുക. ബീൻസ് ചെറിയ കഷണങ്ങളാക്കി അരിയുക. എന്നിട്ട് കുറച്ചു വെള്ളത്തിൽ പാകത്തിന് ഉപ്പും ചേർത്തു ഇവ വേവിച്ചെടുക്കുക. ഉപ്പ് മാത്രമേ ഇതിൽ ചേര്ക്കേണ്ടതുളളൂ.മറ്റൊന്നും  ചേർക്കേണ്ടതില്ല.

5 മിനുട്ട് തിളപ്പിച്ച് വേവിച്ചെടുക്കുക. അതിനുശേഷം തീ ഓഫ്‌ ചെയ്യാം. വേവിച്ച വെള്ളം പുറത്തേക്ക് ഒഴിച്ച് കളഞ്ഞതിനുശേഷം വേവിച്ച പച്ചക്കറി മാറ്റി വെക്കുക. മറ്റൊരു കുഴിയുള്ള പാത്രത്തിൽ 2 ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. എന്നിട്ട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇതിലേക്ക് ചേര്‍ക്കുക. ഏകദേശം ബ്രൌൺ കളർ ആയാൽ വേവിച്ച പച്ചക്കറിയും, വേവിച്ച ഗ്രീൻപീസും ചേര്‍ത്ത് കൊടുക്കാം. തീ വളരെ കുറച്ച് വെക്കാൻ ശ്രദ്ധിക്കണം. ഈ പാത്രത്തിൽ വെള്ളം ഉണ്ടാകണമെന്നില്ല. വെള്ളത്തിന് പകരം പാക്കറ്റ് പാൽ ആവശ്യത്തിനു ഒഴിക്കുക.ഇത് കുറുകി വരുമ്പോൾ തേങ്ങാപാൽ ഒഴിച്ചു ചേര്‍ക്കണം.
അതിനു ശേഷം കുറച്ച് വാനില എസ്സൻസ് ഒഴിക്കുക. എന്നിട്ട് പാകത്തിന് ഉപ്പ് ചേർത്തു ഇളക്കണം. അവസാനം വേപ്പില, പച്ചമുളക് എന്നിവ നീളത്തിൽ കട്ട് ചെയ്ത് ഇട്ടു കൊടുക്കുക. അത് കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വാങ്ങി വെക്കാം. വെജിറ്റബിൾ കുറുമ റെഡി…