ഡ്രൈ ചില്ലി ചിക്കന്‍ എളുപ്പത്തിൽ എങ്ങനെ പാകം ചെയാം.. കണ്ടു നോകൂ

790

ചേരുവകള്‍
ചിക്കന്‍ (എല്ലില്ലാത്തത്)അരക്കിലോ, സവാള 2, ക്യാപ്‌സിക്കം 1, പച്ചമുളക് 4,
ഇഞ്ചി, വെളുത്തുള്ളി അരച്ചത് – അര സ്പൂണ്‍, തൈര് 2 സ്പൂണ്‍, മുളകുപൊടി 1 സ്പൂണ്‍, ചില്ലി സോസ്, ടൊമാറ്റോ സോസ് 2 സ്പൂണ്‍, സോയാ സോസ് 4 സ്പൂണ്‍,കുരുമുളകുപൊടി അര സ്പൂണ്‍, കോണ്‍ഫ്‌ളോര്‍ 1 സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, ചെറുനാരങ്ങാനീര്, മല്ലിയില
തയ്യാറാക്കുന്ന  വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോൺഫ്ളോര്‍, 2 സ്പൂണ്‍ സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് 1 മണിക്കൂര്‍ നേരത്തേക്ക് മാറ്റി വയ്ക്കുക. എന്നിട്ട് ഇത് എണ്ണയിലിട്ട് ചെറുതീയിൽ വറുത്തെടുക്കുക.
മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക. സവാളയ്ക്ക് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്ത് ഇളക്കണം. അതിനു ശേഷം ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക . അല്‍പസമയം കഴിഞ്ഞ് ക്യാപ്‌സിക്കം കൂടി ചേര്‍ത്ത്  വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കണം. അതിനുശേഷം ചിക്കന്‍ അടുപ്പില്‍ നിന്ന് വാങ്ങിവച്ച് അല്‍പ്പം നാരങ്ങാനീര് പിഴിഞ്ഞു ചേര്‍ക്കുക. കുറച്ച് മല്ലിയില കൂടെ ചേര്‍ത്ത് അലങ്കരിക്കാം.