എന്തിനാണ് ബിക്കിനി, ബിയർ ചിത്രങ്ങൾ നീക്കം ചെയ്തത് ? | Maadhuri about her bikkini images

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിൽ സുപരിചിതയായ നായികയാണ് മാധുരി. ജോജു പ്രധാന നായകനായെത്തിയ ചിത്രത്തിൽ ലിസമ്മ എന്ന വേഷത്തിലൂടെയാണ് മാധുരി ശ്രദ്ധ നേടിയത്. മാധുരി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവധിയാഘോഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഇതിന് പിന്നാലെ മാധുരി മറുപടിക്കുറിപ്പിടുകയും ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.ഇപ്പോൾ മാധുരി ചിത്രം നീക്കം ചെയ്തതിനെതിരെ നടി കസ്തൂരി രംഗത്തെത്തിയിരിക്കുകയാണ്. ‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിച്ച ബിയറാണ് അത്. പിന്നെന്തിനാണ് ട്രോളുകൾക്ക് വഴങ്ങി കൊടുക്കുന്നത്? എന്തിനാണ് ചിത്രങ്ങൾ നീക്കം ചെയ്യുന്നത്? മറ്റുള്ളവര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല നമ്മുടെ സന്തോഷം, സധൈര്യം നീങ്ങൂ’ എന്ന് മാധുരിയുടെ ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കുവെച്ച മാധുരിക്ക് നിരവധി അശ്ലീല കമന്റുകളാണ് നേരിടേണ്ടി വന്നത്. ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വെച്ചാലുളള അവസ്ഥ ഇതാണോ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്. എന്നായിരുന്നു അവരോടുള്ള മാധുരിയുടെ പ്രതികരണം. അതിനു പിന്നാലെ മാധുരി ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.