രുചികരമായ ഗാർലിക് ചിക്കൻ എളുപ്പത്തിൽ എങ്ങനെ ഉണ്ടാകാം..

725

ചേരുവകൾ
1)ചിക്കൻ-1/2kg, 2)മൈദ-1/2കപ്പ്, 3)കോൺഫ്ലോർ-1/4കപ്പ്, 4)വെളുത്തുള്ളി, 5)അരച്ചത്-1സ്‌പൂൺ, 6)ഇഞ്ചി – 1 സ്പൂണ്‍, 7)കുരുമുളകുപൊടി-1സ്‌പൂൺ, 8)മുട്ട-1, 9) ഉപ്പ്-ആവശ്യത്തിന്, 10)ഓയിൽ-വറുക്കാൻ ആവശ്യത്തിന്
ചിക്കൻ കഷ്ണങ്ങളിൽ ഓയിൽ ഒഴികെയുള്ള ബാക്കി വരുന്ന ചേരുവകൾ ചേർത്ത് പിടിപ്പിച്ച് നന്നായി യോജിപ്പിച്ച് അര മണിക്കൂർ നേരത്തേക്ക് മാറ്റി വെയ്ക്കുക. അതിനുശേഷം എണ്ണ ചൂടാക്കി  വറുത്തു എടുക്കുക.

സോസിന്..
വെളുത്തുള്ളി അരിഞ്ഞത്-2 ടേബിൾ സ്‌പൂൺ, ഇഞ്ചി-1 സ്പൂണ്‍, സവാള-2 എണ്ണം, കാപ്സികം-1, പച്ചമുളക്-1, സ്പ്രിങ് ഒനിയൻ അരിഞ്ഞത് -2 ടേബിൾ സ്‌പൂൺ, മുളകുപൊടി-1/4സ്‌പൂൺ, കുരുമുളകുപൊടി-1സ്‌പൂൺ, സോയാസോസ്-1 1/2സ്‌പൂൺ, ടുമാട്ടോ സോസ്-1 1/2ടേബിൾ സ്‌പൂൺ, കോൺഫ്ലോർ-2 ടേബിൾ സ്‌പൂൺ, 1/4 കപ്പ് വെള്ളത്തിൽ കലക്കിയത്,ഉപ്പ്,ഓയിൽ-ആവശ്യത്തിന്

പാൻ ചൂടാക്കി ഓയിൽ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്,പച്ചമുളക്,സവാള, ഇഞ്ചി ,കാപ്സികം അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.അധികം വഴറ്റേണ്ട ആവശ്യമില്ല. അതിനുശേഷം സ്പ്രിങ് ഒനിയൻ ചേർത്ത് അതിലേക്കു മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു കൊടുക്കുക. ശേഷം സോസുകൾ ചേർക്കുക.ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കാം. ഇതിലേക്ക് ഉപ്പ് ചേർത്ത്  കലക്കിയ കോൺഫ്ലോർ  വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ചതിനു ശേഷം വറുത്തു വെച്ച ചിക്കൻ ഇട്ടു നന്നായി മിക്സ് ചെയ്തെടുക്കുക. സോസ് ചിക്കനിൽ പിടിച്ചു കഴിഞ്ഞാൽ അടുപ്പിൽ നിന്ന് വാങ്ങി വെച്ച് ചൂടോടെ ചപ്പാത്തി ,ഫ്രൈഡ്റൈസ് എന്നിവയുടെ കൂടെ കഴിക്കാം.