ഈ കാലാവസ്ഥയിലെ വരണ്ട ചര്‍മ്മം എന്നത് എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള ക്രീമും മറ്റും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ക്രീമിന്റേയും മറ്റും ഉപയോഗം അല്പസമയത്തേക്ക് മാത്രമായിരിക്കും പലപ്പോഴും ചര്‍മ്മത്തെ സഹായിക്കുന്നത്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായകരമായ ഒന്നാണ് തേന്‍. തേൻ വരണ്ട ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു . അതിലുപരി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമായ ഒന്നാണ്.
വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും ചര്‍മ്മത്തിനുണ്ടാവുന്ന മറ്റ് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും തേൻ സഹായിക്കുന്നു. തേന്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ സംരക്ഷണം വളരെയധികം മുന്നോട്ട് പോവുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ചർമത്തെ സംരക്ഷിക്കുന്നതിനും തേൻ സഹായിക്കുന്നു. തേന്‍ ഉപയോഗിക്കുന്നതിലൂടെ വരണ്ട ചര്‍മ്മം നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. എന്നാല്‍ വെറുതേ തേന്‍ പുരട്ടിയാൽ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാൻ സാധിക്കുകയില്ല. അതിനാൽ തേന്‍ ഉപയോഗിക്കുന്നതിന് ചില രീതികൾ ഉണ്ട്. അത്തരത്തില്‍ ഉപയോഗിച്ചാല്‍ തേന്‍ നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.
1:തേനും കറ്റാര്‍വാഴയും: വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധിയുള്ളവര്‍ക്ക് തേനും കറ്റാര്‍വാഴയും നല്ലൊരു പരിഹാരമാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയും, അര ടീസ്പൂണ്‍ തേനും, അല്പം റോസ് വാട്ടറും നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന്റെ വരള്‍ച്ച പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് തേനും കറ്റാര്‍വാഴയും. മാത്രമല്ല നമ്മെ അലട്ടുന്ന പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കും.
2:തേനും ഒലീവ് ഓയിലും: ഈ കാലാവസ്ഥയില്‍ ഏറ്റവുമധികം വില്ലനാവുന്നത് വരണ്ട ചര്‍മ്മം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തേനും ഒലീവ് ഓയിലും ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കും. ഇത് നൈറ്റ് ക്രീം ആയി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാനാകും. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇവ വളരെയധികം സഹായിക്കുന്നു .
3:വെളിച്ചെണ്ണയും തേനും: വെളിച്ചെണ്ണയും തേനുമാണ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു ഉത്പ്പന്നം. ഇവ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നവയാണ്. പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളേയും മാറ്റി വരണ്ട ചര്‍മ്മത്തിന് പൂര്‍ണമായും പരിഹാരം നല്‍കുന്നതിന് വെളിച്ചെണ്ണയും തേനും സഹായിക്കുന്നു. ഇത് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കണം. പെട്ടെന്ന് തന്നെ ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളും ചര്‍മ പ്രശ്നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ വെളിച്ചെണ്ണയും തേനും സഹായിക്കുന്നു.
4:തേനും ബദാം ഓയിലും: സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിനും തേനും ബദാം ഓയിലും സഹായിക്കുന്നു. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ പൂര്‍ണമായും അകറ്റുന്നതിനുള്ള ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ഇവ സഹായിക്കുന്നു. ചര്‍മ്മത്തിന് മാര്‍ദ്ദവം നല്‍കുന്നതിനും ഇവ വളരെ മികച്ചവയാണ്.
5:ആപ്പിള്‍ സിഡാര്‍ വിനീഗറും തേനും: തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നാണ്. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചു നില്ക്കുന്നവയിൽ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇവ രണ്ടും മിക്സ് ചെയ്ത് പുരട്ടുന്നതിലൂടെ വരണ്ട ചര്‍മ്മത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ സാധിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.
6:തേനും നാരങ്ങാനീരും: കട്ടിയില്‍ തേനും അല്പം നാരങ്ങാനീരും മിക്സ് ചെയ്ത് തേക്കുന്നത് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നല്‍കുന്നതിന് സഹായകരമാണ് . ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മെ വലക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിൽ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. അതുകൊണ്ട് തന്നെ തേനും നാരങ്ങാനീരും തുല്യ അളവില്‍ എടുത്ത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ചര്‍മ്മത്തിന് ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചു നില്ക്കുന്നവയിൽ ഒന്നാണിത്. വരണ്ട ചര്‍മ്മത്തെ പാടേ ഇല്ലാതാക്കുന്നതിന് ഇവ സഹായിക്കുന്നു.
7:തേനും ഓട്സും: ഓട്സിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് ഓട്സ്. ഓട്സിന്റെ ഉപയോഗം ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് തേനും ഓട്സും. ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് ഇവ സഹായിക്കുന്നു.
8:തേനും പഞ്ചസാരയും: സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തേനും പഞ്ചസാരയും. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്നവയിൽ ഒന്നാണ് പഞ്ചസാരയും തേനും. ഇവ ചര്‍മ്മത്തിലെ ഇരുണ്ട നിറത്തിന് പരിഹാരം നല്‍കുകയും ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സ് പ്രതിസന്ധിയെ പരിഹരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചര്‍മ്മസംരക്ഷണത്തിന് വില്ലനാവുന്ന വരണ്ട ചര്‍മ്മം എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് തേനും പഞ്ചസാരയും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.