കേരളത്തിൽ മുൾമുനയിൽ നിർത്തിയ 2018ൽ നടന്ന വെള്ളപ്പൊക്കത്തെ ആസ്പദമാക്കി കൊണ്ട് ജൂഡ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് 2018 എവരിവൺ ഈസ് എ ഹീറോ. ഈ ചിത്രം ഇപ്പോഴത്തെ തിയേറ്ററുകളിൽ ഒരു ജനപ്രളയം തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ഈ ചിത്രം ആദ്യ ഷോയ്ക്ക് ശേഷം കേരളത്തിൽ ഉടനീളം ഗംഭീര റിപ്പോർട്ടുകൾ ആണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം കേരളമെമ്പാടുമുള്ള തിയറ്ററുകളിൽ മൾട്ടിപ്ലക്സുകളിൽ ചെറിയ സ്ക്രീനിൽ മാത്രമായിരുന്നു ചിത്രം പ്രദർശനം ആരംഭിച്ചത്. ആയപ്പോഴേക്കും വലിയ സ്ക്രീനിലേക്ക് ചിത്രം മാറ്റുകയായിരുന്നു. റിലീസ് ദിനത്തിൽ തന്നെ നിരവധി എക്സ്ട്രാ ഷോകൾ ആയിരുന്നു നടന്നത്.
കേരളത്തിൽ 67 സ്പെഷ്യൽ ഷോകളാണ് ഇന്നലെ മാത്രമായി രാത്രി 12 മണിയോടെ അടുപ്പിച്ച് ചെയ്തത്. ആദ്യദിനത്തിൽ കേരളത്തിൽ നിന്നും മാത്രമായി 87 ലക്ഷം രൂപ കളക്ഷൻ സ്വന്തമാക്കുവാൻ സാധിച്ച 2018 ന് രണ്ടാം ദിവസമായപ്പോൾ മൂന്നുകോടി 22 ലക്ഷം രൂപ സ്വന്തമാക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ . ആഗോളതലത്തിൽ അഞ്ചു കോടി 7 ലക്ഷം രൂപ ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രത്തിന് സ്വന്തമാക്കാൻ സാധിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .
കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ തീയേറ്ററുകളിലും വമ്പൻ ജനക്കൂട്ടമാണ് ചിത്രം കാണുന്നതിനായി തടിച്ചു കൂടുന്നത്. 2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിൽ രോമാഞ്ചം എന്ന ചിത്രത്തിനു ശേഷം മൗത്ത് പബ്ലിസിറ്റി വഴി 2018 ഉം നിലവിൽ വിജയകോടി പാറിക്കുകയാണ്. കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ , ഇന്ദ്രൻസ് , ലാൽ , നരേൻ , അപർണ ബാലമുരളി, തൻവീ റാം , ഡോക്ടർ റോണി , ശിവദ , വിനീത കോശി , സുധീഷ് , സിദ്ദിഖ് , രഞ്ജി പണിക്കർ , ജാഫർ ഇടുക്കി, ജിബിൻ ഗോപിനാഥ് , അജു വർഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൻറെ ഭാഗമായി. വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ , ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രം കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ആണ് പുറത്തിറങ്ങിയത്.